പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

വിജയശ്രീ മംഗളൻ

പ്രസിഡൻ്റ്

ബിജി സുനിൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

യേശുദാസൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധി ജോയി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹരികൃഷ്ണൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

റ്റി ശിവകുമാർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആകെ വാർഡ്- 14

സ്ഥലം- തെക്കുംഭാഗം, ചവറസൗത്ത്

ആകെ വിസ്തീർണം- 5.22 ച കി മീ

ആകെ ജനസംഖ്യ- 16937

പുരുഷന്മാർ- 8054

സ്ത്രീകൾ - 8883

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പ്രകൃതിയുടെ ലാവണ്യത്തിൽ കുളിച്ചു നിൽക്കുന്ന അഷ്ടമുടിക്കായലിന്റെ റാണി- തെക്കുംഭാഗം ഗ്രാമം. തേവലക്കര, ചവറ, നീണ്ടകര പഞ്ചായത്തുകൾ അതിരുകളായ ഈ ചെറു ദ്വീപിലെ ജനസംഖ്യ 16937 ഉം കരവിസ്തീർണം 5.22 ച.കിലോമീറ്ററും ആണ്. കൊല്ലം ജില്ലാ പഞ്ചായത്തിലും ചവറ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്, കരുനാഗപ്പള്ളി താലൂക്കിന്റെ തെക്കേ അതിരായി നിലകൊള്ളുന്നു. പുരാവൃത്തങ്ങളിൽ ഇവിടം ‘മാമുകിൽ’ ആണ്. ‘മഹാലക്ഷ്മി മുകിൽ’ എന്ന പേരിൽ ആദികാലത്ത് അറിയപ്പെട്ടിരുന്ന ഇവിടം കാലക്രമത്തിൽ മഹാമുകിൽ ആകുകയും ഉച്ചാരണം ലോപിച്ച് മാമുകിൽ ആകുകയും ചെയ്തതായിട്ടാണ് നാട്ടറിവ്. ഭൂമി ശാസ്ത്രപരമായിപ്പോലും പുറം ലോകങ്ങളിൽ നിന്നൊറ്റപ്പെട്ട് വിശാലമായ കായൽപരപ്പിൽ ഉയർന്നു നിൽക്കുന്നതായിരുന്നു ഈ മൺതുരുത്ത്. കായൽ, മത്സ്യബന്ധനം, കൃഷി, കയർ വ്യവസായം എന്നിവയാണ് ഈ പ്രദേശത്തിന്റെ പഴയകാല ജീവിതാധാരങ്ങൾ.പ്രദേശത്ത് പഴയ തറവാടുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവ...

കൂടുതൽ വായിക്കുക