മാലിന്യ സംസ്ക്കരണം

ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിൽ ഉണ്ടാകുന്ന ഗാർഹിക, വ്യാപാര, സ്ഥാപന, പൊതുസ്ഥല മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിക്കുകയും തരംതിരിക്കുകയും സംസ്കരിക്കുകയും സുരക്ഷിതമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് പഞ്ചായത്തിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ്. ശുചിത്വമുള്ളതും ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ ഒരു ഗ്രാമം സൃഷ്ടിക്കുന്നതിന് ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനം അനിവാര്യമാണ്.

മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യവും അജൈവമാലിന്യവും ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നതിന് പ്രോത്സാഹനം നൽകുന്നു. 

ഗ്രാമപഞ്ചായത്ത് തലത്തിൽ ഹരിത കർമ്മ സേന, കുടുംബശ്രീ, വിവിധ സർക്കാർ സംവിധാനങ്ങൾ, പൊതുജനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കൽ, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ അവയുടെ തുടർ കൈകാര്യം ചെയ്യൽ, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്.

  • ഹരിതകർമ്മസേനയുടെ പേരുവിവരങ്ങൾ