വിവരാവകാശ നിയമം

വിവരാവകാശ നിയമം, 2005 (Right to Information Act, 2005) പൊതുഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനും അഴിമതി നിയന്ത്രിക്കുന്നതിനും പൗരന്മാർക്ക് പൊതുഅധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി നിലവിൽ വന്ന പ്രധാനപ്പെട്ട നിയമമാണ്. ഗ്രാമപഞ്ചായത്തുകളും ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന പൊതുഅധികാര സ്ഥാപനങ്ങളാണ്.

ഗ്രാമപഞ്ചായത്തിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, ധനകാര്യ ഇടപാടുകൾ, വിവിധ പദ്ധതികളുടെ നിർവ്വഹണം, ലൈസൻസുകൾ, നികുതി സംബന്ധമായ വിവരങ്ങൾ, പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ, പൊതുഫണ്ട് വിനിയോഗം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിയമാനുസൃതമായി ലഭ്യമാക്കാവുന്ന വിവരങ്ങൾ പൗരന്മാർക്ക് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടാം.

വിവരാവകാശ അപേക്ഷകൾ നിയമത്തിൽ നിഷ്കർഷിച്ച രീതിയിൽ സ്വീകരിക്കുകയും ബന്ധപ്പെട്ട രേഖകളിൽ നിന്ന് ലഭ്യമാക്കാവുന്ന വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നൽകുകയും ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്തിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO), ആവശ്യമായ സാഹചര്യങ്ങളിൽ അപ്പീൽ അധികാരി എന്നിവരുടെ സംവിധാനവും നിലവിലുണ്ട്.

 

തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 

റ്റി ശിവകുമാർ 

സെക്രട്ടറി

തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്

ചവറസൗത്ത് പി.ഒ, കൊല്ലം - 691584

മൊബൈൽ നം- 9496041793

ഇ-മെയിൽ- thekkumbhagomgramapanchayath@gmail.com

 

അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 

ജോയിസൺ മൈക്കിൾ

ഹെഡ് ക്ലർക്ക്

തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്

ചവറസൗത്ത് പി.ഒ, കൊല്ലം - 691584

മൊബൈൽ നം- 9446752800

ഇ-മെയിൽ- thekkumbhagomgramapanchayath@gmail.com

 

അപ്പീൽ അധികാരി

സുനീഷ് കുമാർ എസ്

പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ കാര്യാലയം

സിവിൽ സ്റ്റേഷൻ, കൊല്ലം- 691013

മൊബൈൽ നം- 9447186146